Latest News

മുസ്‌ലിം യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

ബാർമർ: മുസ്‌ലിം യുവതിയെ പ്രണയിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബാർമറിൽ വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. മെഹ്‌ബൂബ് ഖാൻ എന്നയാളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഖേത്‌റാം ഭീം (22)ആണ് കുടുംബത്തിന്റെ മർദ്ദനമേറ്റ് മരിച്ചത്.[www.malabarflash.com] 

പെൺകുട്ടിക്കൊപ്പം ഖേ‌ത്റാമിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ ഇയാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബത്തിലെ ചിലർ ചേർന്ന് ഗൂഢാലോചന നടത്തി ഖേത്‌റാമിനെ വധിക്കുകയായിരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്‌ച കുടുംബത്തിലെ അംഗങ്ങളായ സദ്ദാം ഖാൻ, ഹരിയത്ത് ഖാൻ എന്നിവർ ചേർന്ന് കൃഷിയിടത്തിലേക്ക് ഖേത്‌റാമിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരൻ ഹരിറാം ബിൽ ആരോപിച്ചു. കൃഷിയിടത്തിൽ സദ്ദാമിനെയും ഹരിയത്തിനെയും കൂടാതെ മറ്റ് ഏഴ് പേർ കൂടിയുണ്ടായിരുന്നു. ഖേത്റാമിന്റെ കൈകൾ കെട്ടിയ സംഘം ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. 

ക്രൂരമായ മർദ്ദനത്തിന് ഒടുവിലാണ് ഖേത്‌റാം മരിച്ചതെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.