നായമ്മാർമൂല: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നായമ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി.വിഭാഗത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി.[www.malabarflash.com]
ബഷീറിന്റെ പ്രസിദ്ധ നോവലായ പാത്തുമ്മയുടെ ആടിലെ കേന്ദ്ര കഥാപ്പാത്രങ്ങൾക്ക് കുട്ടികൾ ദൃശ്യാവിഷ്‌കാരം നൽകിയത് പുതിയ അനുഭവമായി.
തുടർന്ന് ബഷീർ കൃതികളെ ആസ്‌പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഹെഡ് മിസ്ട്രസ് കുസുമം ജോൺ ഉദ്ഘാടനം ചെയ്തു. ടി.അഷ്‌റഫ് മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. പി.മൂസക്കുട്ടി,കെ.അശോകൻ പ്രസംഗിച്ചു.
No comments:
Post a Comment