പരപ്പ: കോടികള്‍ വെട്ടിച്ച പേരാവൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ പരപ്പ ശാഖയും പൂട്ടി. കഴിഞ്ഞ ദിവസം വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്ന പരപ്പ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ സിഗ്‌സിന്റെ ബ്രാഞ്ച് ഓഫീസാണ് കഴിഞ്ഞ ദിവസം മുതല്‍ അടച്ചുപൂട്ടിയത്.[www.malabarflash.com]
ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സിഗ്‌സ് ഉടമകള്‍ക്കെതിരെ ഹൊസ്ദുര്‍ഗിലും നീലേശ്വരത്തും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പരപ്പ ശാഖയും പൂട്ടിയത്. ഇവിടെ മാത്രം ഒരു കോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്.
സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റ് പടന്നക്കാട് സ്വദേശിനി ഉമാവതിയുടെ പരാതിയില്‍ ഡയറക്ടര്‍മാരായ കോട്ടയം സ്വദേശികളായ രാജീവ് മേലത്ത്, വൃന്ദ, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍, സുരേഷ്ബാബു, പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഒന്നരലക്ഷം രൂപ ഡിപ്പോസിറ്റായി വാങ്ങി വഞ്ചിച്ചുവെന്ന പുതുക്കൈ സ്വദേശി പവിത്രന്‍ നമ്പ്യാരുടെ പരാതി പ്രകാരം നീലേശ്വരം പോലീസ് കുഞ്ഞിച്ചന്തുവിനെതിരെയും കേസെടുത്തു. കുഞ്ഞിച്ചന്തുവും സുരേഷ്ബാബുവും മറ്റൊരു തട്ടിപ്പു കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.
പേരാവൂരിനും തളിപ്പറമ്പിനും പുറമെ നീലേശ്വരം, പെരിയ, പരപ്പ, പെര്‍ള, പൂത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മറ്റിടങ്ങളില്‍ ശാഖകള്‍ പൂട്ടിയപ്പോഴും പരപ്പ ശാഖ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടപാടുകാരില്‍ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇതും പൂട്ടിയതോടെ ഇടപാടുകാരെല്ലാം ആശങ്കയിലായിരിക്കുകയാണ്. ഏതാണ്ട് 10 കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് സിഗ്‌സില്‍ നടന്നിട്ടുള്ളത്. നിക്ഷേപത്തിന് പുറമെ പണയമായി സ്വീകരിച്ച സ്വര്‍ണാഭരണങ്ങളും ഇവര്‍ അടിച്ചുമാറ്റിയിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകളാണ് സിഗ്‌സില്‍ നിക്ഷേപമിട്ടിട്ടുള്ളത്. സിഗ്‌സ് കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തി അടച്ചുപൂട്ടിയതായി ജൂണ്‍ 26ന് മലബാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 250 ഏജന്റുമാരാണ് സിഗ്‌സിന് കീഴില്‍ നിക്ഷേപം സ്വീകരിക്കാനായി ഉണ്ടായിരുന്നത്. രണ്ട് മുതല്‍ മൂന്നുലക്ഷം രൂപ വരെ ഡിപ്പോസിറ്റ് വാങ്ങിയാണ് ഏജന്റുമാരെ നിയമിച്ചത്.

No comments:
Post a Comment