Latest News

അധ്യാപകനും മികച്ച അനൗണ്‍സറുമായ കെ. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: അധ്യാപകനും മികച്ച അനൗണ്‍സറുമായ കെ. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ (54) നിര്യാതനായി. ഉദുമ കണ്ണംകുളം സ്വദേശിയായ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഇപ്പോള്‍ കിഴക്കുംകര പള്ളോട്ടാണ് താമസം.[www.malabarflash.com]

വിദേശ രാജ്യങ്ങളിലടക്കം സ്റ്റേജ് അവതാരകനെന്ന നിലയില്‍ തിളങ്ങിയ രാധകൃഷ്ണന്‍ മാസ്റ്റര്‍ മികച്ച അനൗണ്‍സറും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്.
കല്യോട്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും ബി ആര്‍ സി റിസോഴ്‌സ് പേര്‍സണുമായ രാധാകൃഷ്ണന്‍ ആറാട്ടുകടവിലെ പരേതനായ വി. നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്.

ഭാര്യ: മഞ്ജുളാദേവി (ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍). മക്കള്‍: അങ്കിത ( ഗവേഷക വിദ്യാര്‍ത്ഥിനി, എറണാകുളം). അന്‍വിത (എംഎ കോളേജ് കോതമംഗലം). മരുമകന്‍: ഹരിന്‍ സായി ( എഞ്ചിനിയര്‍, എറണാകുളം, 

സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (അഡ്വക്കറ്റ്). രാജീവന്‍ (ഗള്‍ഫ്), ഗീത ( ഇക്ബാല്‍ എച്ച് എസ് എസ് അധ്യാപിക), രമാവതി (അംബിക എ എല്‍ പി സ്‌കൂള്‍ പാലക്കുന്ന്) .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.