ജയ്പുർ: രാജസ്ഥാനിലെ ഹോട്ടലിൽ തടവിൽ പാർപ്പിച്ചിരുന്ന 68 പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലിൽ പോലീസും ശിശുക്ഷേമ സമിതിയും ചേർന്നു നടത്തിയ പരിശോധനയിലാണു കുട്ടികളെ കണ്ടെത്തിയത്.[www.malabarflash.com]
അഞ്ചിനു പതിനാറിനും ഇടയിൽ പ്രായമുള്ളവരാണു കുട്ടികൾ. നേപ്പാൾ, ബിഹാർ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളെയാണു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽനിന്നു രക്ഷപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. ഇരുപതുദിവസമായി കുട്ടികളെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
സ്വയം പ്രഖ്യാപിത ആൾദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന്റെ കീഴിലുള്ളവരാണു കുട്ടികളെന്നു സംശയിക്കുന്നു. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

No comments:
Post a Comment