Latest News

കൃഷി അനുഭവങ്ങള്‍ തേടി കുട്ടികള്‍ കര്‍ഷകനൊപ്പം

ബേക്കല്‍: പാഠപുസ്തകങ്ങളില്‍ നിന്നും നേടിയ അറിവുകള്‍ നേരിട്ടു കാണാന്‍ പാക്കം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥികള്‍ കൃഷിഭൂമി സന്ദര്‍ശനവും മഴ നടത്തവും സംഘടിപ്പിച്ചു.[www.malabarflash.com]

ഏഴാം തരത്തിലെ 'മണ്ണില്‍ പൊന്ന് വിളയിക്കാം' എന്ന പാഠഭാഗത്തില്‍ വിവിധയിനം നടീല്‍ വസ്തുക്കള്‍, സങ്കരയിനം വിത്തുകള്‍, വിവിധ കൃഷി രീതികള്‍, ജൈവ കീടനാശിനി നിര്‍മാണം, സംയോജിത കൃഷി, തുള്ളി നന, എന്നിവയെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്.

വായിച്ചു നേടിയ ഈ അറിവുകള്‍ കണ്ടറിയാന്‍ കൂടിയാണ് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പാക്കത്തെ മികച്ച കര്‍ഷകന്‍ കൈരളി ബാലന്റെ കൃഷിയിടത്തില്‍ കുട്ടികളെത്തിയത്.

ജൈവസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനത്തിനായി തയ്യാറാക്കിയ ബയോഗ്യാസ് പ്ലാന്റ്, തുള്ളി നന സംവിധാനങ്ങള്‍, പച്ചക്കറികള്‍ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്ന സംവിധാനം, തുടങ്ങിയവയെക്കുറിച്ച് ബാലന്‍ വിവരിച്ചു. തുടര്‍ന്നു കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കര്‍ഷകന്‍ മറുപടിയും നല്‍കി.
സി.എം.കുഞ്ഞിക്കണ്ണന്‍, എ. ബാബുരാജ്, സവിത എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.