ഉദുമ: കെ.എസ്. ടി.പി. റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന അനധികൃത മീന്‍ വില്‍പനകേന്ദ്രം പൊളിച്ചു നീക്കി. കെ എസ് ടി പി റോഡരികില്‍ പള്ളിക്കര വില്ലേജ് ഓഫീസിനു എതിര്‍ വശത്തു കെട്ടി ഉണ്ടാക്കിയ മത്സ്യ വില്‍പന കേന്ദ്രമാണ് പള്ളിക്കര പഞ്ചായത്ത് അധികൃതരും ബേക്കല്‍ പോലീസും ചേര്‍ന്നു പൊളിച്ചു നീക്കിയത്.[www.malabarflash.com]
ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് പള്ളിക്കര മേല്‍ പാലത്തിനരികിലായി മീന്‍ വില്‍പന കേന്ദ്രം നിര്‍മിച്ചിട്ടുണ്ട്. ഇവിടം പ്രയോജനപ്പെടുത്താതെ കെ .എസ്. ടി. പി. റോഡരികിലായിരുന്നു മീന്‍ ചന്ത. ഇവിടെ നിന്നും റോഡിലേക്ക് മലിനജലം ഒഴുകുന്നത് യാത്രക്കാരെയും പരിസര വാസികളെയും ദുരിതത്തിലാക്കുന്നുണ്ടായിരുന്നു. ഗതാഗത കുരുക്കിനും ചന്ത വഴിവെച്ചിരുന്നു.
ഇതേ തുടര്‍ന്നു റോഡരികിലെ മത്സ്യ വില്‍പന അവസാനിപ്പിക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് അധികൃതര്‍ മത്സ്യ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തൊഴിലാളികള്‍ തയ്യാറായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് പള്ളിക്കര പഞ്ചായത്ത് അധികൃതരും ബേക്കല്‍ പോലീസും ചേര്‍ന്നു മീന്‍ വില്‍ക്കാന്‍ തയ്യാറാക്കിയ പന്തലുകള്‍ പൊളിച്ചു നീക്കിയത്.
പാലക്കുന്നിലും ഉദുമയിലും ആരോഗ്യപ്രശ്നങ്ങളും, അപകട ഭീഷണിയും നിലനില്‍ക്കുന്ന മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ കെ .എസ്. ടി .പി. റോഡരികില്‍ തന്നെയാണ് തുടരുന്നത്.
No comments:
Post a Comment