Latest News

പെരുന്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

പെ​രു​ന്പാ​വൂ​ർ: ചേ​രാ​മ​റ്റം കാ​രി​ക്കോ​ട്ട് കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ, ജി​നീ​ഷ്(22), കി​ര​ണ്‍(21), ഉ​ണ്ണി(20), ജെ​റി​ൻ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.[www.malabarflash.com]

പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ബി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ബി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഴു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലു​മാ​യി സു​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സു​മാ​യി കാ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ടി​ലോ​റി​യെ മ​റി​ക​ട​ന്ന് എ​ത്തി​യ കാ​ർ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.