Latest News

ഐഎസിന്റെ ഇന്ത്യൻപകർപ്പ‌് എസ‌്ഡിപിഐ: കോടിയേരി

തിരുവനന്തപുരം: എസ‌്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഐഎസിന്റെ ഇന്ത്യയിലെ പതിപ്പാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.[www.malabarflash.com] 

ആർഎസ‌്എസിന്റെ മറ്റൊരു പതിപ്പായും ഇവരെ കാണാം. ന്യൂനപക്ഷ രക്ഷയുടെ മറവിൽ പ്രവർത്തിക്കുന്ന ഇവർ മുസ്ലിങ്ങളെത്തന്നെ കൊന്നൊടുക്കുകയാണ‌്. ആർഎ‌സ‌്എസ‌് ഹിന്ദുക്കളെ കൊല്ലുന്നതുപോലെയാണിത‌്.

എസ‌്ഡിപിഐ‐ പോപ്പുലർ ഫ്രണ്ടിന്റെ അപകടം പല മുസ്ലിം സംഘടനകൾതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടിയേരി മാധ്യമപ്രവർത്തകരോട‌് വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലിങ്ങളുടെ ശത്രുവാണ‌് എസ‌്ഡിപിഐ. കേരളത്തിൽ 31 പേരെ എൻഡിഎഫ‌്, പോപ്പുലർഫ്രണ്ട‌്, എസ‌്ഡിപിഐ സംഘം കൊലപ്പെടുത്തിയിട്ടുണ്ട‌്. ഇതിൽ മുസ്ലിങ്ങളും ഉണ്ട‌്. ഇവരുടെ കേന്ദ്രം കണ്ടെത്തി ഇല്ലാതാക്കണം.

പല വേഷത്തിലും എസ‌്ഡിപിഐ പ്രവർത്തിക്കുന്നുണ്ട‌്. തീവ്രവാദ ശക്തികൾ പല പാർടികളിലും നുഴഞ്ഞുകയറാൻ ശ്രമിക്കും. അതവരുടെ രീതിയാണ‌്. അതിനാൽ, ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.