Latest News

ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഖത്തർ പിൻവലിച്ചു

ദോഹ: കേരളത്തിലെ നിപ്പ വൈറസ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഖത്തർ പിൻവലിച്ചു. മേയ് അവസാനം മുതലാണു ഇറക്കുമതിക്കു നിരോധനം ഏർപ്പെടുത്തിയിരുന്നത്.[www.malabarflash.com]

നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി അറിയിച്ചത്.

ഫ്രഷ്, ചിൽഡ്, ഫ്രോസൺ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നൽകിയിട്ടുണ്ട്. 45 ദിവസം നീണ്ടു നിന്ന നിരോധനത്തെ തുടർന്ന് കേരളത്തിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന ചിലയിനം പഴങ്ങൾക്കും പച്ചക്കറികൾക്കും നേരിയ തോതിൽ ക്ഷാമം നേരിട്ടിരുന്നു.

അതേസമയം, പ്രവാസി മലയാളികളിൽ ഭൂരിഭാഗവും വേനലവധിക്കായി നാട്ടിലേക്കു പോയതിനാൽ അതു കാര്യമായി ബാധിച്ചില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.