Latest News

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം അപകടത്തില്‍ പെട്ട് യുവതി ഉള്‍പ്പടെ മൂന്നു മരണം

അമ്പലപ്പുഴ: കരൂരില്‍ പോലീസുദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം.[www.malabarflash.com] 

ഹസീന (30), കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീകല (30), സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്.കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അങ്കമാലിയിൽ നിന്ന് ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍  പുറക്കാട് ഗവ.എൽ.പി സ്കൂളിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടം.
കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.  മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.