കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പെരുമ്പടവ് പോലീസ് അറസ്റ്റ് ചെയ്തു. മാറാഞ്ചേരി വടമുക്കിലെ നടുക്കാട്ടില്‍ ഇസ്ഹാഖിനെ(29)യാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മംഗളുരു വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ തന്ത്രപരമായി എസ് ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയം നടിച്ച് മൊബൈലില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്ത് ജോലിക്ക് പോയി. ലീവിന് നാട്ടിലെത്തിയ ഇസ്ഹാഖ് ഫോട്ടോ ദുരുപയോഗം ചെയ്യുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തി ജൂലൈ ഒന്നിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.
നാലുമാസം മുമ്പാണ് ഇസ്ഹാഖ് നാട്ടിലെത്തിയത്. കഴിഞ്ഞമാസവും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടയിലാണ് ഇസ്ഹാഖിനെ പോലീസ് പിടികൂടിയത്.
No comments:
Post a Comment