കാസര്‍കോട്: എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവിന് ബെള്ളിപ്പാടി താജുല്‍ ഉലമ നഗരിയില്‍ സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ അര്‍ളടുക്ക യൂണിറ്റ് കിരീടം നിലനിര്‍ത്തി, ആലൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും, നെല്ലിക്കട്ട യൂണിറ്റ് മൂന്നാം സ്ഥാനവു കരസ്ഥമാക്കി.[www.malabarflash.com]
കലാപ്രതിഭയായി ഉവൈസ് ആലൂരിനെയും, സര്‍ഗപ്രതിഭയായി ഷെരീഫ് ആലൂരിനെയും തെരെഞ്ഞടുത്തു, ഇരുവരും വ്യക്തികത ഇനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ഒന്‍മ്പത്ത് യൂണിറ്റുകളില്‍ നിന്ന് 200 പരം പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
സമാപനം സമ്മേളനം ബദിയഡുക്ക ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി റഹീം സഅദി പരപ്പ ഉല്‍ഘാടനം ചെയ്തു. സ്വാഗതം സംഘം ചെയര്‍മാന്‍ ആസിഫ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്റ് കബീര്‍ ഹിമമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീന്‍ അഹ്‌സനി അല്‍ കാമിലി കൂട്ടുപ്രാത്ഥന നടത്തി.
മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബി പി, അബ്ദുല്ല അപ്പോളെ, അബ്ദുല്ല പെവ്വല്‍, നൂറുദ്ദീന്‍ നെല്ലിക്കട്ട, നംഷീര്‍ അര്‍ലടുക്ക, നിസാര്‍ ബെള്ളിപ്പാടി, നൗഷാദ് ഹിമമി, ഇസ്മായില്‍ ആലൂര്‍, മുഫീദ് അര്‍ളലടുക്ക, റിനാസ് ബെള്ളിപ്പാടി, അഷ്‌റഫ് മൂലടുക്കം എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment