Latest News

സൈനുല്‍ ആബിദീന്‍ നാടിനും സമൂഹത്തിനും മാതൃക: ഡി.വൈ.എസ്.പി. എം വി സുകുമാരന്‍

പൊവ്വല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ രണ്ട് കുരുന്നു ജീവന്‍ രക്ഷിച്ച പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സൈനുല്‍ ആബിദിനെ അനുമോദിച്ചു.[www.malabarflash.com]

റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂറിന്റെ അദ്ധ്യക്ഷതയില്‍ പൊവ്വല്‍ ജമാ അത്ത് ഖത്തീബും മുദരിസുമായ സുബൈര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

കാസറകോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു.
ഒരു നാട് മുഴുവന്‍ തേങ്ങേണ്ട വാര്‍ത്തയെ സൈനുല്‍ ആബിദിന്റെ മനോധര്യമാണ് ഇങ്ങനെ അനുമോദനത്തിന്റെ നാളുകള്‍ സൃഷ്ടിച്ചതെന്ന് അനുമോദന പ്രസംഗം നടത്തിക്കൊണ്ട് എം.വി സുകുമാരന്‍ പറഞ്ഞു.
സൈനുല്‍ ആബിദിന് റെയിഞ്ച് വകയായുള്ള മൊമന്റോയും ക്യാഷ് അവാര്‍ഡും ഡി.വൈ.എസ്.പി സുകുമാരന്‍ വിതരണം ചെയ്തു.

തുടര്‍ന്ന് ചെര്‍ക്കളം അബ്ദുല്ല അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടന്നു.
മദ്രസ പാഠപുസ്തക ശില്പശാലക്ക് മുഫത്തിഷ് മുസ്തഫ ദാരിമി കരുവാരക്കണ്ട് നേതൃത്വം നല്‍കി
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹരിതവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു.

എ.ബി ഷാഫി, മുഹമ്മദ് കുഞ്ഞി ആലൂര്‍, അബ്ദുള്‍ ലെത്തിഫ് മൗലവി ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു, അബദുല്ല ആലൂര്‍, പി.എം.എ സലാംനഈമി, റഷീദ് ഫൈസി, യൂസഫ് സഅദി, ബിസ്മില്ല അബ്ദുള്‍ ഖാദര്‍ ഹാജി, മൊയ്തു ബാവാഞ്ഞി, അഹമ്മദ് ഹാജി, സൈനുല്‍ ആബിദിന്റെ പിതാവ് അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.