കണ്ണൂര്‍: ഉരുവച്ചാല്‍ കരേറ്റ പൊരുന്നലില്‍ കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട് നിയാസ് (22) ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടെത്തി.[www.malabarflash.com]
കഴിഞ്ഞ മാസം 29 മുതല്‍ കാണാതായതോടെ ബന്ധുക്കള്‍ ദുബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. 29നു ദുബൈയില്‍ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചപ്പോഴാണു മരണം സ്ഥിരീകരിച്ചത്. തുടര്‍ന്നു മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തി.
ദിവസവും വീട്ടിലേക്കും സുഹൃത്തുക്കളെയും ഫോണ്‍ വിളിക്കാറുണ്ടായിരുന്ന നിയാസിനെക്കുറിച്ചു 10 ദിവസത്തോളം ഒരു വിവരവും ഇല്ലാതായതോടെയാണ് ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നിഷാദിനെ നാട്ടില്‍ നിന്നു വിവരം അറിയിച്ചത്. തുടര്‍ന്നു ദുബൈയിലെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
നിയാസിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കിയതോടെയാണു വാഹനാപകടങ്ങളുടെ ദൃശ്യങ്ങളും മോര്‍ച്ചറിയിലെ മൃതദേഹങ്ങളും പരിശോധിച്ചത്.
എട്ടു മാസം മുമ്പാണു നിയാസ് നാട്ടില്‍ വന്ന് തിരിച്ചുപോയത്.
കുവൈത്തിലായിരുന്ന നാസറിന്റെയും പരേതയായ സൈനബയുടെയും മകനാണ്. റസ്മിനയാണു സഹോദരി.
No comments:
Post a Comment