Latest News

പൊതുമാപ്പ്: മലയാളികളെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കാന്‍ നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്‌സ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും.[www.malabarflash.com]

ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. യു. എ. ഇ യിലെ ഒമ്പത് സെന്ററുകള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോര്‍ക്ക റൂട്‌സ് സ്വീകരിക്കുന്നത്. ആഗസ്റ്റ് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.ഇ. യിലെ പ്രവാസി മലയാളികളോട് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.