Latest News

ഉദുമ ടൗണ്‍ വികസനം; യു.ഡി.എഫ് കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു

ഉദുമ: ഉദുമയുടെ റോഡ് വികസന കാര്യത്തില്‍ സി.പി.എമ്മും സ്ഥലം എം.എല്‍.എയും കാണിക്കുന്ന ഇരട്ട താപ്പ് നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു.[www.malabarflash.com]

ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഉദുമയുടെ വികസനത്തിന് തടസം നില്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് വേണ്ടി കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താന്‍ കൂട്ടുനില്‍ക്കുന്ന സി.പി.എം ഉദുമയില്‍ അനധികൃതമായി നിര്‍മിച്ച തങ്ങളുടെ സ്മാരകം സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ വികസനത്തെ തന്നെ അട്ടിമറിക്കുകയാണ്.

കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെ ഏറ്റവും വാഹനാപകടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് ഉദുമയും പരിസര പ്രദേശങ്ങളുമാണ്. നിരവധി പേരുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. വാഹന അപകടങ്ങള്‍ക്ക് കാരണമായിതീര്‍ന്ന സി.പി.എമ്മിന്റെ സ്മാരകം സംരക്ഷിക്കാന്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ ഇനിയും കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, എം. കുഞ്ഞിരാമന്‍ പ്രസംഗിച്ചു.
നേരത്തെ നടന്ന പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, സുബൈര്‍ കേരള, കരീം നാലാം വാതുക്കല്‍, കാദര്‍ ഖാത്തിം, എം.എം ഇബ്രാഹിം, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.കെ ഹസീബ്, ആബിദ് മാങ്ങാട്, പ്രഭാകരന്‍ തെക്കേക്കര, ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ വയലില്‍, മുരളി പള്ളം നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.