കാഞ്ഞങ്ങാട്: മാസങ്ങള്‍ക്ക് മുമ്പേ സ്വന്തം ചരമക്കുറിപ്പെഴുതി വെച്ച പ്രമുഖ സഹകാരി മരണപ്പെട്ടു. കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന എടത്തോട് ചെരിപ്പോടി തറവാട്ടംഗമായ സി രത്‌നാകരന്‍ നായര്‍ (73) ആണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍വെച്ച് മരണപ്പെട്ടത്.[www.malabarflash.com]
മില്‍മ മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍, മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്നിവയുടെ ഡയറക്ടര്‍, മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, എടത്തോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡണ്ട്, ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, എടത്തോട് ഗ്രാമീണ വായനശാല സെക്രട്ടറി, എടത്തോട് ഹിന്ദു സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ട്, ചെരിപ്പാടി ചാമുണ്ഡി ദേവസ്ഥാനം ദേവസ്വം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം എടത്തോട് തറവാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഭാര്യ: ഒ ടി രാജമണി. മക്കള്‍: രത്‌നപ്രഭ, ദീപ. മരുമകന്‍: രാജ്കുമാര്‍ കണ്ണൂര്‍. സഹോദരങ്ങള്‍: ഡോ. ബാലകൃഷ്ണന്‍ (കോഴിക്കോട്), സേതുമാധവന്‍, ശ്യാമള (ബാംഗ്ലൂര്‍), സൗദാമിനി, പരേതരായ രാഘവന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍.
No comments:
Post a Comment