Latest News

കുമ്പസാരരഹസ്യത്തിൽ പീഡനം: കേസിൽ പ്രതിയായ വൈദികൻ കീഴടങ്ങി

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒാർത്തഡോക്​സ്​ വൈദികൻ കീഴടങ്ങി. കേസിൽ രണ്ടാം ​പ്രതിയായ ഫാ. ജോബ്​ മാത്യുവാണ്​ കീഴടങ്ങിയത്​.[www.malabarflash.com] 

കൊല്ലത്തെ ഡി.വൈ.എസ്​.പി ഒാഫീസിലെത്തിയാണ്​ ഇയാൾ കീഴടങ്ങിയത്​. പോലീസ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. ജോബ്​ മാത്യുവാണ്​ യുവതിയുടെ കുമ്പസാര രഹസ്യത്തിന്റെ  പേരിൽ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയത്​.

കഴിഞ്ഞ ദിവസം ഫാ. ജോബ്​ മാത്യു ഉൾപ്പെടെയുള്ള മൂ​ന്ന്​ പു​രോ​ഹി​ത​രു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. ജോബ്​ മാത്യുവിനെ കൂടാതെ ഒ​ന്ന്, നാ​ല്​ പ്ര​തി​ക​ളാ​യ ഫാ. ​സോ​ണി വ​ര്‍ഗീ​സ്, ഫാ. ​ജെ​യ്​​സ്​ കെ. ​ജോ​ർ​ജ്​ എ​ന്നി​വ​രു​ടെ ഹ​ര​ജി​ക​ളാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ത​ള്ളി​യ​ത്. 

ഹ​ര​ജി​ക്കാ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സ്​ അ​ട്ടി​മ​റി​ക്കാ​നും നി​യ​മ​ത്തി​ന്​ മു​ന്നി​ൽ​ നി​ന്ന്​ ഒ​ളി​ച്ചോ​ടാ​നു​മു​ള്ള സാ​ധ്യ​ത വി​ല​യി​രു​ത്തി​യു​മാ​ണ്​ ഉ​ത്ത​ര​വ്. മ​ല​ങ്ക​ര ​ഒാ​ർ​ത്ത​ഡോ​ക്​​സ്​ സി​റി​യ​ൻ ച​ർ​ച്ചി​ലെ വൈ​ദി​ക​രാ​യ ഹ​ര​ജി​ക്കാ​ർ​ക്കും മ​റ്റ്​ ര​ണ്ട്​ പേ​ർ​ക്കു​മെ​തി​രെ​യാ​ണ്​ പീ​ഡ​ന​ത്തി​ന്​ കേ​സെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച്​ എ​സ്.​പി​യുടെ  നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്.

വി​വാ​ഹ ​വാ​ഗ്​​ദാ​നം ന​ൽ​കി 1999 ന​വം​ബ​ർ മു​ത​ൽ ഒ​ന്നാം പ്ര​തി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​ വ​രു​ന്ന​താ​യാ​ണ്​ യു​വ​തി​യു​ടെ മൊ​ഴി. ഒ​ന്നാം പ്ര​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച 2002വ​രെ പീ​ഡ​നം തു​ട​ർ​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2005ൽ ​പീ​ഡ​നം പു​ന​രാ​രം​ഭി​ച്ചു. 

ഒ​ന്നാം പ്ര​തി ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല​യി​ലെ സ്​​കൂ​ളി​ലാ​യി​രു​ന്നു ഇ​ത്. 2017വ​രെ ചൂ​ഷ​ണം തു​ട​ർ​ന്നു. ഒ​ന്നാം പ്ര​തി​യു​മാ​യു​ള്ള ബ​ന്ധം കു​മ്പ​സാ​ര​ത്തി​നി​ടെ ര​ണ്ടാം പ്ര​തി​യാ​യ പ​ള്ളി വി​കാ​രി​യോ​​ട്​ പ​റ​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന്​​ ഇ​യാ​ളും 2012 വ​​രെ ചൂ​ഷ​ണം ചെ​യ്​​തു. ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ്​ ചെ​യ്​​ത്​ ന​ഗ്​​ന ചി​ത്ര​ങ്ങ​ളാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ മൂ​ന്നാം പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കിയിട്ടുണ്ട്.

പി​ന്നീ​ടാ​ണ്​ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള നാ​ലാം പ്ര​തി​യാ​യ വൈ​ദി​കന്റെ പീ​ഡ​നം. കൗ​ൺ​സ​ല​റാ​യ അ​ദ്ദേ​ഹ​ത്തോ​ട്​ തന്റെ അ​നു​ഭ​വം പ​റ​ഞ്ഞ​ത്​ പു​റ​ത്ത​റി​യി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ഴൊ​ക്കെ മു​ന്തി​യ ​ഹോ​ട്ട​ലി​ൽ ത​ങ്ങി​യാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. ഹോ​ട്ട​ൽ ബി​ല്ലും ത​ന്നെ​ക്കൊ​ണ്ട്​ അ​ട​പ്പി​ച്ചു. ഹോ​ട്ട​ലി​ൽ ബി​ല്ല​ട​ച്ച​തിന്റെ രേ​ഖ ഭ​ർ​ത്താ​വിന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തിനെ ​ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ്​ പീ​ഡ​ന​പ​ര​മ്പ​ര​യു​ടെ ചു​രു​ള​ഴി​ച്ച​ത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.