Latest News

ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കാസര്‍കോട്: ഉപ്പള ദേശീയപാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. നാല് കുട്ടികളുടെ നില ഗുരുതരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്.[www.malabarflash.com]

മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ.എ 23 സി. 0803 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും, കാസര്‍കോട് ഭാഗത്ത് നിന്നും കര്‍ണാടകയിലേക്ക് പോവുകയായിരുന്ന കെ.എ 15 പി.9999 നമ്പര്‍ ഫോഴ്സ് ട്രാക്ക് തൂഫാന്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.
ലോറിയുടെ മുന്‍ വശത്തെ ടയര്‍ പൊട്ടിയത് മൂലം നിയന്ത്രണം വിട്ടു ജീപ്പില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടി പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൂന്നു സ്ത്രീകളും ജീപ്പ് ഡ്രൈവര്‍ അടക്കം രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ജീപ്പ് ഡ്രൈവറുടെ മൃതദേഹം ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
 അപകടത്തില്‍ ഗുരുതര പരിക്കേറ്റ നാല് കുട്ടികളെ മംഗളൂരിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തീര്‍ത്ഥാടനത്തിന് പോയ കുടുംബമാണ് അപകടത്തില്‍പെട്ടതെന്നാണ് നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.