താനൂര്‍: സ്വന്തം വീട്ടിൽനിന്നും നാല്‍പത് പവൻ സ്വർണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂർ സർക്കിൾ ഇൻസ്പക്ടർ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.[www.malabarflash.com]
വീട്ടിലെ സി.സി.ടി.വി ക്യാമറകൾ തല്ലിതകർത്തതിന് ശേഷമാണ് വീട്ടിലെ ലോക്കറിൽ നിന്നും മോഷണം നടത്തിയത്. മാതാവ് മകന്റെ മൊബൈൽ ഫോൺ വാങ്ങിച്ച് വെച്ചതിന്റെ പ്രതികാരമായാണ് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയത്. മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങളിൽ രണ്ട് മോതിരം പട്ടാമ്പിയിലെ സ്വർണ്ണ കടയിൽ വിൽപ്പന നടത്തിയതായി ഇവർ പറഞ്ഞു.

22 പവൻ സ്വർണ്ണാഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതിയെ മഞ്ചേരി സി.ജെ.യം കോടതിയിലും മറ്റുളള പ്രതികളെ പരപ്പനങ്ങാടി കോടതിയിലും തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment