മംഗളൂരു: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 11കാരി സ്വകാര്യ ബസ് ഇടിച്ച് തെറിച്ചുവീണ് മരിച്ചു. കാട്ടിപ്പള്ളയിലെ റോഷൻ-നൂർജഹാൻ ദമ്പതികളുടെ മകൾ മദീഹയാണ് അപകടത്തിൽപ്പെട്ടത്.[www.malabarflash.com]
മകളേയും മകൻ തയ്യിബ് അൻസാറിനേയും(നാല്) സ്കൂട്ടറിൽ ഇരുത്തി യാത്രചെയ്യുകയായിരുന്നു നൂർജഹാൻ. നന്ദൂറിലെത്തിയപ്പോൾ ഉടുപ്പിയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ ബാലികക്ക് തലക്ക് ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ മരിച്ചു. മകനും പരുക്കുണ്ട്.റോഷൻ ബംഗളൂരുവിൽ ജോലി ചെയ്യുന്നു. മൂത്തമകൾ അവിടെ വിദ്യാർഥിയാണ്.

No comments:
Post a Comment