മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ ജെ.ഡി.റ്റി ഇസ്ലാം എൽ.പി സ്കൂൾ റിട്ട.അധ്യാപകൻ മുഹമ്മദ് ബഷീർ(58) മക്കയിലെ താമസസ്ഥലത്ത് ലിഫ്റ്റ് അപകടത്തിൽ മരിച്ചു.[www.malabarflash.com]
ഭാര്യ: സാജിത (ഫറോക്ക് കോടമ്പുഴ) മക്കൾ: മുഹ്സിൻ, മുബഷിർ, മുർഷിദ്. മരുമകൾ: ഫർസാന (മൂഴിക്കൽ)
കടലുണ്ടി സ്വദേശിയാണ്. ജെ ഡി.റ്റി. ഇസ്ലാം സ്കൂൾ അധ്യാപകനായി വിരമിച്ച അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
ഇദ്ദേഹം താമസിച്ചിരുന്ന മുന്നൂറാം നമ്പർ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടതായിരുന്നു. മുകളിലെ ലിഫ്റ്റിലേക്കുള്ള ദ്വാരം തുറന്നിട്ടതായിരുന്നു. ലിഫ്റ്റിലേക്കാണെന്ന് കരുതി ഇതുവഴി കയറിയപ്പോൾ താഴേക്ക് വീഴാണ് മരണം. ഞായറാഴ്ചയാണ് സംഭവം.

അപകടത്തെ കുറിച്ച് സിവിൽ ഡിഫൻസിെൻറയും മറ്റ് വിഭാഗങ്ങളുടെയും അന്വേഷണം പൂർത്തിയായി വരികയാണ്. മൃതദേഹം മക്ക അൽ നൂർ ആശുപത്രിയിലാണുള്ളത്.
ഭാര്യ: സാജിത (ഫറോക്ക് കോടമ്പുഴ) മക്കൾ: മുഹ്സിൻ, മുബഷിർ, മുർഷിദ്. മരുമകൾ: ഫർസാന (മൂഴിക്കൽ)

No comments:
Post a Comment