ബംഗളൂരു: കേരളത്തിന്റെ വിവിധയിടങ്ങളിൽ ദുരിതം വിതച്ച പ്രളയത്തിന് കാരണമായത് പശുക്കളെ കൊന്നത് മൂലമാണെന്ന വിവാദ പരാമർശവുമായി കർണാടകയിലെ ബി.ജെ.പി നേതാവ്.[www.malabarflas.com]
ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചതും കേരളത്തിലെ പ്രളയത്തിന് കാരണമായെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ബസൻഗൗഡ പട്ടീൽ യത്നാൽ ആരോപിച്ചു. കേരളത്തിലെ പ്രളയത്തിന് കാരണമായത് ഗോഹത്യയാണെന്ന ഹിന്ദു മഹാസഭാ നേതാവിന്റെ പരാമർശവും വിവാദത്തിലായിരുന്നു.
പശുക്കളെ കശാപ്പ് ചെയ്യുന്നത് ഹിന്ദു വിശ്വാസങ്ങൾക്ക് എതിരാണ്. മറ്റൊരാളുടെ വിശ്വാസങ്ങളെ ആരും ഹനിക്കാൻ പാടില്ല. പരസ്യമായി പശുക്കളെ അറുത്തതിന്റെ ഫലം ഒരുവർഷത്തിനുള്ളിൽ കേരളത്തിൽ ഉള്ളവർ അനുഭവിക്കുകയാണ്. ഹിന്ദുമത വിശ്വാസങ്ങളെ അവഹേളിക്കുന്നവർക്കെല്ലാം സമാന രീതിയിലുള്ള ശിക്ഷ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തി മാദ്ധ്യമ ശ്രദ്ധ നേടിയയാളാണ് ബസൻഗൗഡ. താൻ കേന്ദ്രമന്ത്രിയാവുകയാണെങ്കിൽ കർണാടകയിലെ ബുദ്ധിജീവികളെ മുഴുവൻ കൊന്നൊടുക്കുമെന്നും അവർ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങൾക്ക് വികസനം എത്തിക്കരുതെന്ന പ്രസ്താവനയും വിവാദത്തിലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി വിട്ട ബസൻഗൗഡ കർണാടകയിലെ തിരഞ്ഞെടുപ്പിന് മുമ്പാണ് പാർട്ടിയിലേക്ക് തിരിച്ചുവന്നത്.

No comments:
Post a Comment