നീലേശ്വരം: വയനാട് പേരിയ മുപ്പത്തിനാലില് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. നീലേശ്വരം പുതുക്കൈയിലെ പുഴയിലെ ഹൗസില്‍ ടി വി നാരായണന്റെ മകന് കൃഷ്ണപ്രസാദ് മാരാര്‍ (27) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അപകടമുണ്ടായത്.
മാനന്തവാടിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കെ എല്‍ 11 ക്യു 2283 നമ്പര്‍ മാരുതി 800 കാര്‍ വാങ്ങി ഓടിച്ചു വരുന്നതിനിടെ എതിരെ വന്ന കെ എല്‍ 58 എക്സ് 2848 നമ്പര്‍ എയ്ച്ചര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൃഷ്ണപ്രസാദിന്റെ അമ്മാവന്റെ മകന് ഹരീഷ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹരീഷാണ് കാര്‍ ഓടിച്ചിരുന്നത്.
വാദ്യകലാകാരനാണ് മരണപ്പെട്ട കൃഷ്ണപ്രസാദ്. ഇന്ദിരയാണ് മാതാവ്. അശ്വതി, ശ്രീനാഥ്, അശ്വന്ത് (ബികോം വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്.

No comments:
Post a Comment