ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പായി മാറിയ പഴവീട് യുപി സ്കൂൾ വ്യാഴാഴ്ച സാക്ഷിയായത് പൂർവവിദ്യാർഥികളുടെ പ്രണയസാക്ഷാൽകാരത്തിന്. കൈതവന കണ്ണാട്ടുകുളം വീട്ടിൽ ബിനുവും കൈനകരി കളത്തിൽ വീട്ടിൽ മീരയുമാണ് പഴവീട് യുപി സ്കൂളിൽ വ്യാഴാഴ്ച വിവാഹിതരായത്.[www.malabarflash.com]
വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ബിനുവിന്റെയും മീരയുടെയും കുടുംബങ്ങൾ ഒരേ ക്യാമ്പിലെത്തിയത്. ബിനുവും മീരയും പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ക്യാമ്പിൽവച്ച് വിവാഹിതരാകാമെന്ന ബിനുവിന്റെ ചിന്ത ഇരുകുടുംബങ്ങളും അംഗീകരിച്ചതോടെ വിവാഹത്തിന് വേദിയൊരുങ്ങി.
കൗൺസിലർമാരുൾപ്പെടെയുള്ളവർ പിന്തുണയുമായി എത്തിയതോടെ വ്യാഴാഴ്ച പകൽ 12നും 12.20നും ഇടയിൽ ഇരുവരും പരസ്പരം മാല ചാർത്തി. തുടർന്ന് ബിനു മീരയുടെ കഴുത്തിൽ താലിയണിയിച്ചു. ആഘോഷത്തിനു മാറ്റുകൂട്ടി ക്യാമ്പിലെ മുതിർന്ന സ്ത്രീകൾ കുരവയിട്ടു. ക്യാമ്പിലെ ഉച്ചഭക്ഷണവും കഴിച്ച് ലളിതമായ ആഘോഷങ്ങൾക്ക് സമാപനം.
കൗൺസിലർമാരായ സജേഷ് ചക്കുപറമ്പ്, വി എൻ വിജയകുമാർ, ഷീല മോഹൻ, സി ജ്യോതി മോൾ, പ്രസന്ന ചിത്രകുമാർ എന്നിവർ പിന്തുണയും സഹായവുമായി ഒപ്പംനിന്നു.
വ്യോമസേനയിൽ ജോലിചെയ്യുന്ന ബിനു അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കത്തിൽപ്പെട്ട് ക്യാമ്പിലേക്ക് മാറിയത്. ബിജു﹣ബീന ദമ്പതികളുടെ മകനാണ് ബിനു. ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കുന്നതിനുൾപ്പെടെ നേതൃത്വം നൽകുന്നത് ബീനയാണ്.
പ്രഭൂത്തമൻ ﹣ മേദിനി ദമ്പതികളുടെ മകളാണ് മീര. വെള്ളമിറങ്ങാത്തതിനാൽ ബിനുവിന്റെ വീടിനു സമീപത്തുതന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു ഗൃഹപ്രവേശം.

No comments:
Post a Comment