കുമ്പള: ബന്തിയോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കർണാടക ബണ്ട്വാൾ നാവൂർ മണ്ഡല ഹൗസിൽ അബ്ദുൽ ലത്തീഫിന്റെ മകനും കുമ്പള ശാന്തിപ്പള്ള പേരാൽ റോഡിൽ മില്ലിന് സമീപം താമസക്കാരനുമായ റമീസ് റാസ് (30)യാണ് മരിച്ചത്.[www.malabarflash.com]
എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് നൂറുദ്ദീൻ, മുഹമ്മദ് ആദിൽ എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ റമീസ് രാജ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

No comments:
Post a Comment