Latest News

സർക്കാരിനെ തള്ളി മദ്രാസ് ഹൈക്കോടതി; കരുണാനിധിക്ക് അന്ത്യവിശ്രമം മറീനയിൽ

ചെ​ന്നൈ: അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ സം​സ്കാ​രം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. [www.malabarflash.com]

സംസ്കാരം മെറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയിൽ വാ​ദം കേട്ട കോ​ട​തി ഇതിൽ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാ​റ്റുകയായിരുന്നു.

മറീനയിലെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് സമർപ്പിക്കപ്പെട്ടിരുന്ന ആറ് ഹർജികളും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. എന്നാൽ ട്രാഫിക് രാമസ്വാമി ഹർജി പിൻവലിച്ചിരുന്നില്ല. ഇതേത്തുടർന്ന് രാമസ്വാമിയോട് ഹർജി പിൻവലിക്കുന്നുവെന്ന് എഴുതിനൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഹു​ലു​വാ​ദി ജി.​ര​മേ​ഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഡിഎംകെയുടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ക​രു​ണാ​നി​ധി​യെ സം​സ്ക​രി​ക്കാ​ൻ മ​റീ​ന ബീ​ച്ചി​നു പ​ക​രം ഗി​ണ്ടി​യി​ൽ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ര​ണ്ടേ​ക്ക​ർ സ്ഥ​ലം ന​ൽ​കാ​മെ​ന്നായിരുന്നു സ​ർ​ക്കാ​ർ നി​ലപാ​ട്. ഈ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാ​വേ​രി ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ മറീനയിൽ തന്നെ സംസ്കാരം നടത്തണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡിഎംകെ പ്രവർ‌ത്തകർ പ്രതിഷേധമുയർത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാർ നിലപാടിനെതിരെ ഡിഎംകെ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മ​റീ​നാ ബീ​ച്ചി​ൽ അ​ണ്ണാ സ​മാ​ധി​ക്കു സ​മീ​പം അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ലം ഒ​രു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രു​ണാ​നി​ധി​യു​ടെ മ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നാ​യിരുന്നു മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി വ്യ​ക്ത​മാ​ക്കിയത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.