Latest News

കാമുകനൊപ്പം പിടികൂടി, രക്ഷപ്പെടാനായി ഭാര്യ ഭര്‍ത്താവിന്റ ജനനേന്ദ്രിയം കടിച്ചു മുറിച്ചു

വെല്ലൂര്‍: കാമൂകനോടൊപ്പം പിടികൂടിയതിന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് ഭാര്യ രക്ഷപ്പെട്ടു. വെല്ലൂര്‍ ജില്ലയിലെ തുറൈമൂലെയ് ഗ്രാമത്തിലെ കൃഷിക്കാരനായ ചെന്താമരെയ്ക്കാണ് (55) ഭാര്യയില്‍ നിന്ന് ആക്രമണമേറ്റത്.[www.malabarflash.com]

പോലീസ് യുവതിയ്‌ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

തിങ്കളാഴ്ച്ച രാവിലെയാണ് ചെന്താമരെ ഭാര്യയായ ജയന്തിയെ കാമുകനൊപ്പം പിടികൂടിയത്. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ ചെന്താമരെയെ മുറിഞ്ഞു വീണ അവയവത്തോടൊപ്പം നാട്ടുകാർ ഉടൻ തന്നെ  വെല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് അവിടെ നിന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ആശുപത്രിയില്‍ തുടരുന്ന ചെന്താമരെ അപകടനില തരണം ചെയ്തു.

ഗ്രാമത്തിലെ അമ്പലത്തില്‍ ആടിമാസത്തോട് അനുബന്ധിച്ച് നടന്ന ഉത്സവത്തില്‍ ഞായറാഴ്ച്ച ചെന്താമരയും ജയന്തിയും പങ്കെടുത്തിരുന്നു. ഉത്സവത്തിനുശേഷം  ഇരുവരും തെരുവുനാടകം കാണാനെത്തി. ഇതിനിടയില്‍ ചെന്താമരെ അറിയാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ജയന്തി പോയി.  പുലര്‍ച്ചെ 1.30 ആയപ്പോള്‍ ജയന്തിയെ കാണാതായതോടെ പരിഭ്രാന്തനായ ചെന്താമരെ അന്വേഷണം ആരംഭിച്ചു. അടുത്ത ഗ്രാമത്തിലെ യുവാവിനൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍  ജയന്തിയെ കണ്ടെത്തുകയായിരുന്നു.

കോപിഷ്ഠനായ ചെന്താമരെ  ജയന്തിയെയും കാമുകനെയും റോഡിലൂടെ വലിച്ചിഴച്ചു. ഇവരുടെ ബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉന്തിലും തള്ളിലും ചെന്താമരെയുടെ മുണ്ടഴിഞ്ഞ് പോയി. ഭര്‍ത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടുമെന്നായപ്പോള്‍ രക്ഷപ്പെടാനായി ജയന്തി ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.