ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്പോര്‍ട്ട് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.[www.malabarflash.com]
പ്രളയവും ഉരുള്‍പ്പൊട്ടലും ബാധിച്ച പ്രദേശങ്ങളില്‍ നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു. ജനങ്ങളുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി ട്വിറ്ററിലൂടെ ആശ്വാസ വാര്‍ത്ത അറിയിച്ചത്.
സാഹചര്യങ്ങള്‍ സാധാരണ നിലയിലായാല്‍ പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുഷമ ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു.


No comments:
Post a Comment