Latest News

കോയമ്പത്തൂരിൽ വാഹനാപകടം: ആറു മരണം

കോയമ്പത്തൂർ: നിയന്ത്രണം വിട്ട കാറിടിച്ച് കോയമ്പത്തൂരിൽ ആറുമരണം. കോയമ്പത്തൂരിലെ സുന്ദരാപുരത്താണ് അപകടം. നിയന്ത്രണം വിട്ട ഒാഡി കാർ ബസ് കാത്തുനിന്ന രണ്ട്പേരെയും നിർത്തിയിട്ട ഒാട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.[www.malabarflash.com]

സോമു(55), സുരേഷ് (43), അംശവേണി(30), സുഭാഷിണി(20), ശ്രീരംഗദാസ്(75), കുപ്പമ്മൽ(60) എന്നിവരാണ് മരിച്ചത്. ഒാട്ടോയിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.