Latest News

ലോറികൾ കൂട്ടിയിടിച്ച്​ ഡ്രൈവർ മരിച്ചു

നെടുമ്പാശേരി: ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. അയിരൂർ മാളിയേക്കൽ രാമകൃഷ്ണ​ന്റെ  മകൻ എം. ആർ. സുധി (47) ആണ് മരിച്ചത്. സഹായി മേലൂർ സ്വദേശി കുരിശേരി അനൂപിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ദേശീയ പാതയിൽ അത്താണിയിൽ ചൊവ്വാഴ്ച  രാവിലെ ഏഴരയോടെയാണ് അപകടം. അത്താണി മേയ്ക്കാട് റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്​. 

ആലുവ ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പർ ലോറി മേയ്ക്കാട് ഭാഗത്തു നിന്നും പാഞ്ഞു വന്ന കാർ കണ്ട് വെട്ടിച്ചതോടെ നിയന്ത്രണം തെറ്റി റോഡി​ന്റെ  എതിർവശത്തേക്ക് ഇടിച്ചു കയറി ആലുവ ഭാഗത്തേക്കു പോവുകയായിരുന്ന സ്വാമീസ് കറി പൗഡർ ലോറിയിൽ ഇടിക്കുകയായിരുന്നു. സ്റ്റിയറിംഗ് വീലിൽ അമർന്ന് ലോറിയിൽ കുടുങ്ങിയ സുധിയെ അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.