ന്യൂദല്‍ഹി: ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദല്‍ഹി ഹൈക്കോടതിയിലെത്തിയ യുവാവിനോട് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.[www.malabarflash.com]
ലൈംഗികാതിക്രമക്കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ സിങ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് സച്ചദേവയുടേതാണ് ഉത്തരവ്.
തനിക്കെതിരെയുണ്ടായ എഫ്.ഐ.ആര് ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും വാദിയായ ആളുമായി ഏറെ അടുപ്പമുണ്ടെന്നും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞാണ് ഇയാള്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടത്.
പ്രശ്നം തങ്ങള്‍ പറഞ്ഞു പരിഹരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം ആഗസ്റ്റ് 28ന് ഒരു ഒത്തുതീര്‍പ്പ് കരാര്‍ ദല്‍ഹിയിലെ സാകേത് കോടതിയിലെ മെഡിക്കേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
ഇയാളുടെ വാദം പരാതി നല്‍കിയയാളും അംഗീകരിച്ചു. ഇതിനു പിന്നാലെയായിരുന്നു ജഡ്ജിയുടെ ഉത്തരവ്.
‘ ഇരുപാര്‍ട്ടികളും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ ഈ കേസില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം ഇവിടെ അവസാനിപ്പിക്കുന്നതാണ് നീതി. ‘ എന്നും വിശദീകരിച്ചുകൊണ്ടാണ് കോടതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉത്തരവിട്ടത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ നല്‍കിയതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കൂവെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ദല്‍ഹി ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും മറ്റു ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. തുക എത്രയെന്നു നിര്‍ദേശിച്ചിട്ടില്ല.

No comments:
Post a Comment