കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയെ ജയിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. കേസിൽ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലിൽ ജീവനൊടുക്കിയത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.[www.malabarflash.com]
വഴിവിട്ട ജീവിതം നയിക്കുന്നതിന് വേണ്ടി പിതാവിനെയും മാതാവിനെയും മകളെയും എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സൗമ്യ. മൂവരെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സംശയം തോന്നാതിരിക്കാൻ സൗമ്യയും വിഷം കഴിച്ചിരുന്നു. സംഭവത്തിൽ സൗമ്യയുടെ അയൽപക്കക്കാരുൾപ്പടെ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. തുടർന്നാണ് ഇവർ കുറ്റം സമ്മതിച്ചത്.
ഒന്നിലധികം കാമുകന്മാരുണ്ടായിരുന്ന സൗമ്യ വഴിവിട്ട ജീവിതത്തിന് വീട്ടുകാർ തടസമാണെന്ന് മനസിലാക്കിയാണ് ക്രൂരകൃത്യം നടപ്പാക്കിയത്. ആദ്യം മകൾക്കാണ് വിഷം നൽകിയത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാതാവിനെയും പിതാവിനെയും സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സൗമ്യ മാത്രമാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാമുകന്മാരെയെല്ലാം ചോദ്യം ചെയ്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു.
മുൻപും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങി മരിച്ചത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പ്രമാദമായ കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുക്കാതിരുന്നതാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

No comments:
Post a Comment