ഉപ്പള: 'വര്‍ഗീയത തുലയട്ടെ, അബൂബക്കര്‍ സിദ്ദിഖ് അമരനാണ്' മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ നിന്ന് ഉപ്പള കൈക്കമ്പയിലേക്ക് യുവജന പരേഡ്.[www.malabarflash.com]
അബൂബക്കര്‍ സിദ്ദിഖിനെ കൊന്ന് വര്‍ഗീയതയ്ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം തളര്‍ത്താമെന്ന് ആര്‍എസ്എസ് കരുതുന്നുവെങ്കില്‍ നടക്കില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു യുവജന ശക്തിപ്രകടനം.
രക്തസാക്ഷികളായ ഭാസ്കര കുമ്പളയും മുരളി കുമ്പളയും അബ്ദുള്‍ സത്താറും വീരോതിഹാസം രചിച്ച തുളുനാട്ടില്‍ അബൂബക്കര്‍ സിദ്ദിഖ് അമരനായി നിലനില്‍ക്കുമെന്ന് യുവജനങ്ങള്‍ പ്രഖ്യാപിച്ചു.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തുടരുന്നതിനൊപ്പം അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബത്തെ ഡിവൈഎഫ്ഐ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് യുവജനങ്ങള്‍ കനത്ത മഴയെ കൂസാതെ പരേഡില്‍ അണിനിരന്നു.
ഹൊസങ്കടിയില്‍ നിന്നാരംഭിച്ച പരേഡ് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മഹേഷ് മീഞ്ച അധ്യക്ഷനായി. ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. ബാന്‍ഡ് വാദ്യ ത്തിന്റെ അകമ്പടിയോടെ ഹൊസങ്കടി ചെക്ക് പോസ്റ്റ്, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച യുവജന പരേഡിന് അഭിവാദ്യമര്‍പ്പിക്കാനും വര്‍ഗീയവാദികള്‍ക്കെതിരെ പ്രതിഷേധമുയര്ത്താനുമായി നൂറുകണക്കിനാളുകള്‍ പാതയോരത്തെത്തി.
അബൂബക്കര്‍ സിദ്ദിഖിന്റെ ജന്മനാടായ സോങ്കാലിനടുത്ത കൈക്കന്പ ദേശീയപാതയോരത്ത് നടന്ന റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി.
പി കെ ശ്രീമതി എംപി, എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി സച്ചിന് ദേവ്, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠന്, ജില്ലാസെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ സബീഷ്, രേവതി കുമ്പള എന്നിവര്‍ സംസാരിച്ചു. സാദിഖ് ചെറുഗോളി സ്വാഗതം പറഞ്ഞു.


No comments:
Post a Comment