ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ആര്.എസ്.എസ്- സംഘ്പരിവാര്‍ ശക്തികള്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളെയും കുറിച്ച് നീതി യുക്തമായി അന്വേഷിക്കുന്നതില്‍ പോലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ മണ്ഡലം മുസ്ലിം ലീഗ് പ്രക്ഷോഭം നടത്തും.[www.malabarflash.com]
ഇതിന്റെ ഭാഗമായി 16ന് രാവിലെ 10മണിക്ക് കുമ്പള പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും.
രാഷ്ട്രീയ- വര്‍ഗീയ കലാപം ലക്ഷ്യംവെച്ച് മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പട്ടാപകല്‍ പച്ചപതാക തീവെച്ചു നശിപ്പിച്ചു. ഹൊസങ്കടിയിലെ ഒരു തട്ട് കടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കൂട്ടം സംഘ്പരിവാര്‍ ഗുണ്ടകള്‍ രണ്ടുചെറുപ്പക്കാരെ കുത്തി പരിക്കേല്‍പ്പിക്കുകയും പൈവളിഗെ ബായാര്‍ ബെരിപദവില്‍ പശു കടത്തിന്റെ പേരില്വീട് കയറി അക്രമണം നടത്തുകയും ചെയ്തു.
പുത്തിഗെ സീതാംഗോളിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനും വ്യാപാരിയുമായ മുക്കാരിക്കണ്ടം ആരിഫിനെ കടയില്‍ കയറി മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമായി കാണാനാണ് പോലീസ് ശ്രമിക്കുന്നത്. കൊടുവാളേന്തിയ സംഘ്പരിവാര്‍ അക്രമത്തില്‍ പുത്തിഗെയിലെ ആരിഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധീഖ് കൊല്ലപ്പെടുകയും ചെയ്തത് ഒടുവിലത്തെ സംഭവമാണ്.
ഇത്തരം കേസുകളിലെ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താനോ കേസെടുക്കാനോ പോലീസ് തയാറായിട്ടില്ല. സിദ്ധീഖിന്റെ കൊലപാതകത്തില്‍ സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ അറസ്റ്റും തെളിവെടുപ്പും നടത്തിയത് സമൂഹമാധ്യമങ്ങളിലടെ ജനം കണ്ടതാണ്.
മഞ്ചേശ്വരം മണ്ഡലത്തില്‍ സംഘപരിവാര്‍ തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങള്വഴി ഭീതിയിലായ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്നും മുഴുവന്‍ കേസുകളും പുനരന്വേഷണം വേണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, അഷ്റഫ് കര്‍ള, എ.കെ.എം അഷ്റഫ്, പി.എച്ച് അബ്ദുല്‍ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍ ഹാജി, ഹമീദ് കുഞ്ഞാലി പ്രസംഗിച്ചു.


No comments:
Post a Comment