ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്കാര ജേതാവുമായ കോഫി അന്നാന് സ്വിറ്റ്സര്‍ലന്‍ഡില്‍ അന്തരിച്ചു. 80 വയസായിരുന്നു.[www.malabarflash.com]
ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന് യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു.
1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന് 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്.
1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന് 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്.
ആഫ്രിക്കയില്‍ എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു കോഫി അന്നാന്. പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തീവ്രശ്രമം നടത്തി.

No comments:
Post a Comment