നെടുമ്പാശേരി: സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ് കർമ്മത്തിൽ പങ്കെടുക്കാൻ കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നു യാത്ര തിരിച്ച തീർഥാടകർ അടുത്ത മാസം 12 മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മടങ്ങിയെത്തും.[www.malabarflash.com]
പ്രളയം മൂലം പ്രവർത്തനം തടസ്സപ്പെട്ട വിമാനത്താവളം 29 മുതൽ പ്രവർത്തനം പുനരാംരംഭിക്കുന്ന സാഹചര്യത്തിലാണു ഹാജിമാരുടെ മടക്കയാത്രയ്ക്കു കൊച്ചിവഴി തന്നെ അവസരമൊരുങ്ങുന്നത്.
മടങ്ങിയെത്തുന്ന ഹാജിമാർക്കു വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. 5 ലീറ്റർ വീതമുള്ള 12000 കാനുകളാണു മുൻകൂട്ടി എത്തിച്ചിരുന്നത്.
ഹാജിമാരുടെ മടക്കയാത്രയ്ക്ക് 30 സർവീസുകളാണു സൗദിയ ചാർട്ട് ചെയ്തിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി ഹജ് കമ്മിറ്റികൾ വഴി ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കാൻ യാത്രയായതു 12013 പേരാണ്. ഇതിൽ 10784 പേർ കൊച്ചിയിൽ നിന്നും 1229 പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് യാത്രയായത്. കേരളത്തിൽ നിന്നും 5110 പുരുഷൻമാരും 6579 സ്ത്രീകളും അടക്കം 11689 പേരാണ് യാത്രയായത്. ഇവരോടൊപ്പം രണ്ടു വയസ്സിൽ താഴെയുള്ള 23 കുട്ടികളുമുണ്ട്.
277 പേർ ലക്ഷദ്വീപിൽ നിന്നും 47 പേർ മാഹിയിൽ നിന്നും യാത്രയായി.
മദീന വിമാനത്താവളത്തിൽ നിന്നാണു ഹാജിമാർ നാട്ടിലേക്കു മടങ്ങുന്നത്. സെപ്റ്റംബർ 12ന് സൗദി സമയം പുലർച്ചെ 4.40 ന് ആദ്യസംഘം ഹാജിമാരുമായി പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് ഇവിടെയെത്തും. ഇപ്പോഴത്തെ കണക്കുപ്രകാരം സെപ്റ്റംബർ 26 നാണു ഹാജിമാരുമായി അവസാന വിമാനം എത്തുന്നത്.

No comments:
Post a Comment