Latest News

മമ്മൂട്ടി ടെലിവിഷന്‍ അവതാരകനാകുന്നു


മെഗാസ്റ്റാര്‍ മമ്മൂട്ടി ടെലിവിഷന്‍ അവതാരകനാകുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന കൈരളി ചാനലിലാണ് അവതാരക വേഷത്തിലെത്തുന്നത്. 

ആമിര്‍ഖാന്‍ അവതരിപ്പിച്ച് ഇന്ത്യയിലൊട്ടാകെ സംസാരവിഷയമായി മാറിയ സാമൂഹ്യ പ്രതിബദ്ധതയുള്ള സത്യമേവ ജയതേ ടോക് ഷോയുടെ മാതൃകയിലാണ് മമ്മൂട്ടിയുടെ ഷോയെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ലിമിറ്റഡ് ബിസിനസ് ഹെഡ് സ്ഥാനത്ത് നിന്നും കൈരളിയിലേക്ക് തിരിച്ചെത്തിയ ജോണ്‍ ബ്രിട്ടാസ് നടപ്പിലാക്കുന്ന പ്രധാന പരിഷ്‌ക്കാരങ്ങളില്‍ ഒന്നായിരിക്കും മമ്മൂട്ടിയെ ഫീച്ചര്‍ ചെയ്തുള്ള ടോക് ഷോ. മമ്മൂട്ടിക്കൊപ്പം ജോണ്‍ ബ്രിട്ടാസും ഷോയില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സിനിമ അഭിനേതാക്കള്‍ക്ക് ചാനല്‍ ഷോകളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമ്മയടക്കമുള്ള സിനിമ സംഘടനകളോട് മമ്മൂട്ടി അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.

ചാനല്‍ പരിപാടികളിലും സ്‌റ്റേജ് ഷോകളിലും പങ്കെടുക്കുന്ന സിനിമാ താരങ്ങളുമായിസഹകരിക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനിച്ച സാഹചര്യത്തിലും മഴവില്‍ മനോരമയുടെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ അവതാരകയായതിന്റെ പേരില്‍ റിമ കല്ലിങ്കല്‍ വിലക്ക് നേരിട്ട സാഹചര്യത്തിലുമാണ് മമ്മൂട്ടി അവതാരകനായി രംഗപ്രവേശനത്തിന് ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകത.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.