കൊച്ചി: അധ്വാനസ്വാശ്രയത്വം ഇന്ത്യയെ പഠിപ്പിച്ച മഹാത്മജിയുടെ ഖാദിയെ പ്രചരിപ്പിക്കാൻ ഹനാനെത്തും; റാമ്പിൽ അതിമനോഹരിയായി. പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ.[www.malabarflash.com]
ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവും നൽകും.
കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ഇത്തരമൊരു അംഗീകാരവും അവസരവും തനിക്കു നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു.

No comments:
Post a Comment