കാസര്‍കോട്: കരാറുകാരനെ ബൈക്കിലും കാറിലുമെത്തിയ സംഘം തട്ടിക്കൊണ്ടു പോയി 19,000 രൂപ തട്ടിയെടുത്തതായി പരാതി. പാലക്കുന്ന് സ്വദേശിയായ യുനൂസ്(35)യാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ആദൂർ പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
കഴിഞ്ഞ ദിവസം ഏഴോടെ ബോവിക്കാനത്തു വച്ചാണ് സംഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് യുനൂസ് പറയുന്നതിങ്ങനെ; എറണാകുളത്ത് ജ്യൂസ് കട നടത്തിവരുന്ന സുഹൃത്തായ ആലൂരിലെ ജാസിർ വീട്ടിലേക്ക് അത്യാവശ്യമായി ഒരു ലക്ഷം രൂപ എത്തിക്കുമോയെന്നു ചോദിച്ചു. ഇതനുസരിച്ചു 19,000 രൂപയുമായി വീട്ടിൽ നിന്നും ബൈക്കിൽ പുറപ്പെട്ടു ബോവിക്കാനത്തെത്തിയപ്പോൾ എടിഎമ്മിൽ കയറി പുറത്തിറങ്ങിയതോടെ കാറിലും സ്കൂട്ടറിലുമെത്തിയ സംഘം ബലമായി പിടികൂടി കാറിൽ കയറ്റിക്കൊണ്ടു പോയി കാസര്‍കോട് എത്താറായപ്പോൾ 19,000 രൂപ കൈക്കലാക്കിയ ശേഷം പുതിയ ബസ് ബസ്സ്റ്റാന്റ് പരിസരത്തിറക്കി സംഘം രക്ഷപെടുകയായിരുന്നു.
തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരം പറഞ്ഞു. പോലീസ് തന്നെ ടൗണ്‍ സ്റ്റേഷനിലെത്തിച്ചതായും ആദൂർപോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ അവിടെ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന അക്രമി സംഘത്തിൽപ്പെട്ട നാരംപാടിയിലെ സഫ്വാൻ, ഗഫൂർ, നൗഷാദ്, ജക്കു എന്നിവരെ അറിയാമെന്നും സ്കൂട്ടറിലെത്തിയവരെ അറിയില്ലെന്നും യുനൂസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ഉൗർജിതമാക്കി.

No comments:
Post a Comment