ഇടുക്കി: ചെറുതോണിയിലെ മൂന്ന് ഷട്ടറുകളിൽ കൂടി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കെഎസ്ഇബി കൂട്ടി. മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ വെള്ളം തുറന്നു വിടുന്നത്. സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്.[www.malabarflash.com]
ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ ചെറുതോണി പട്ടണത്തിൽ ഉൾപ്പടെയുള്ള സുരക്ഷക്രമീകരണങ്ങൾ പോലീസും ഫയർഫോഴ്സും ശക്തമാക്കി. മുൻപ് റോഡിന്റെ വശങ്ങളിൽ നിന്ന് വെള്ളമൊഴുക്ക് കാണാൻ ആളുകൾ ഏറെയുണ്ടായിരുന്നു. എന്നാൽ ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും പാലത്തിന്റെ കരയിലുള്ള റോഡുകളിൽ നിന്നുമെല്ലാം ആളുകളെ പൂർണമായും ഒഴിപ്പിച്ചു.
ചെറുതോണി പുഴയുടെ നൂറു മീറ്റർ പരിധിയിൽ ഉള്ളവർക്കാണ് നിലവിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് ഷട്ടറുകളിൽ കൂടി വെള്ളമൊഴുക്കി വിട്ടിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ ശേഷിക്കുന്ന രണ്ടു ഷട്ടറുകൾ കൂടി തുറക്കാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ പുഴയുടെ തീരങ്ങളിൽ കുടുതൽ ജാഗ്രത പുലർത്തേണ്ടി വരും. കൂടുതൽ പേരെ തീരപ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
കൂടുതൽ വെള്ളം ഒഴുക്കി വിട്ടതോടെ ചെറുതോണി പുഴയുടെ ഭാഗമായുള്ള പലയിടത്തും സംരക്ഷണ ഭിത്തി ഇടിഞ്ഞു. അനധികൃതമായി പുഴ കൈയേറി നിർമിച്ച ചെറിയ കെട്ടിടങ്ങളെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന വൻ മരങ്ങൾ ശക്തമായ ഒഴുക്കിൽ മറിഞ്ഞുവീണു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റ് മരങ്ങൾ അഗ്നിശമനസേന വെട്ടിമാറ്റി.
ഇടുക്കി ഡാമിന്റെ വിഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ വെള്ളം ഷട്ടറുകളിൽ കൂടി ഒഴുക്കാൻ അധികൃതർ തീരുമാനിച്ചത്.
ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ ചെറുതോണി പട്ടണത്തിൽ ഉൾപ്പടെയുള്ള സുരക്ഷക്രമീകരണങ്ങൾ പോലീസും ഫയർഫോഴ്സും ശക്തമാക്കി. മുൻപ് റോഡിന്റെ വശങ്ങളിൽ നിന്ന് വെള്ളമൊഴുക്ക് കാണാൻ ആളുകൾ ഏറെയുണ്ടായിരുന്നു. എന്നാൽ ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും പാലത്തിന്റെ കരയിലുള്ള റോഡുകളിൽ നിന്നുമെല്ലാം ആളുകളെ പൂർണമായും ഒഴിപ്പിച്ചു.
ചെറുതോണി പുഴയുടെ നൂറു മീറ്റർ പരിധിയിൽ ഉള്ളവർക്കാണ് നിലവിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് ഷട്ടറുകളിൽ കൂടി വെള്ളമൊഴുക്കി വിട്ടിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ ശേഷിക്കുന്ന രണ്ടു ഷട്ടറുകൾ കൂടി തുറക്കാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ പുഴയുടെ തീരങ്ങളിൽ കുടുതൽ ജാഗ്രത പുലർത്തേണ്ടി വരും. കൂടുതൽ പേരെ തീരപ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
കൂടുതൽ വെള്ളം ഒഴുക്കി വിട്ടതോടെ ചെറുതോണി പുഴയുടെ ഭാഗമായുള്ള പലയിടത്തും സംരക്ഷണ ഭിത്തി ഇടിഞ്ഞു. അനധികൃതമായി പുഴ കൈയേറി നിർമിച്ച ചെറിയ കെട്ടിടങ്ങളെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന വൻ മരങ്ങൾ ശക്തമായ ഒഴുക്കിൽ മറിഞ്ഞുവീണു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റ് മരങ്ങൾ അഗ്നിശമനസേന വെട്ടിമാറ്റി.

No comments:
Post a Comment