കാഞ്ഞങ്ങാട്; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടക് സ്വദേശിയും മുറിയനാവി ജോളി ക്ലബിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ നഫീസയുടെ മകന് മുഹമ്മദ് ആഷിഖ് (26) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നോര്‍ത്ത് കോട്ടച്ചേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
ആഷിഖ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


No comments:
Post a Comment