കാഞ്ഞങ്ങാട്: പുഞ്ചാവി കടലിൽ തീരത്തിനു സമീപം മൽസ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകളിലെ തൊഴിലാളികളും തോണിക്കാരും തമ്മിൽ സംഘർഷം.[www.malabarflash.com]
ബോട്ടുകൾ നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തുന്നെന്നാരോപിച്ച് തോണിയിലെ മൽസ്യത്തൊഴിലാളികൾ അവരെ തടഞ്ഞതാണു സംഘർഷത്തിന് കാരണമായത്.
കരയിൽനിന്ന് പത്ത് കിലോമീറ്ററകലെ മാത്രമെ മൽസ്യബന്ധനം നടത്താൻ പാടുള്ളൂവെന്ന നിയമം ബോട്ടുകാർ ലംഘിച്ചുവെന്നാണ് തോണിക്കാർ ആരോപിക്കുന്നത്.
സംഭവത്തെത്തുടർന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നിർദേശ പ്രകാരം മറൈൻ ആൻഡ് ഫിഷറീസ് പോലീസ് എസ്ഐ: ജോസ് ബാബു, കോസ്റ്റൽ എസ്ഐ: അബൂബക്കർ, എഎസ്ഐ: കരുണാകരൻ, റെസ്ക്യു ബോട്ടിലെ ജീവനക്കാരായ മനു, നാരായണൻ, കരുണാകരൻ എന്നിവർ ചേർന്ന് റോബിൻസൺ ബോട്ട് കസ്റ്റഡിയിലെടുത്തു.
ബോട്ടിലുണ്ടായ മീൻ മറൈൻ ആൻഡ് ഫിഷറീസ് പോലീസ് ലേലം ചെയ്തു വിൽപന നടത്തി. മറൈൻ ആൻഡ് ഫിഷറീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment