കണ്ണൂര്‍: ഫുട്ബോള്‍ പരിശീലനത്തിനെത്തുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോള്‍ കോച്ചിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫത്തല്‍ റഹിമാനെ (36) യാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
തെക്കീബസാറിലെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്ന കോച്ച് കുട്ടികളെ പരിശീലനത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞ ഗ്രൗണ്ടില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായാണ് പരാതി. പത്ത് വയസ്സ് മുതല്‍ 14 വയസ്സുവരെ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ ഇത്തരത്തില്‍ പ്രതി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് കോച്ചിനെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഒരു പതിനാലുകാരന്റെ പരാതിയിലാണ് യുവാവിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണത്രെ പത്തോളം കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.
തലശ്ശേരി ധര്‍മ്മടത്ത് വെച്ച് സമാന സ്വഭാവമുള്ള കേസില്‍ എട്ട് മാസം ജയില്‍ശിക്ഷയനുഭവിച്ച് അടുത്തകാലത്താണ് ഫത്തല്‍ റഹ്മാൻ പുറത്തിറങ്ങിയത്. ഫെയ്സ് ബുക്ക് വഴിയാണ് ഫുട്ബോള്‍ കോച്ചിംഗിന്റെ കാര്യം കുട്ടികളുമായി ഷെയര്‍ചെയ്ത് ഇയാള്‍ വലയിലാക്കിയിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ടൗണ്‍ സി ഐ രത്നകുമാര്‍, എസ് ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


No comments:
Post a Comment