കാഞ്ഞങ്ങാട്: നോര്‍ത്ത്‌കോട്ടച്ചേരിയിലെ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് കമ്പനിയുടെ കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്യ ദേശ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പശ്ചിമബംഗാള്‍ സ്വദേശികളായ കോട്ട ഷാഹ(22), ജുല്‍മത്ത് ഷാഹ(28) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ സന്തോഷ് കുമാറും എസ് ഐ വിഷ്ണു പ്രസാദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ കോട്ട ഷാഹയെ പടന്നക്കാട് ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ചാണ് എസ് ഐ സന്തോഷ് പിടികൂടിയത്.
മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ഐഎംഇ കോഡ് പോലീസ് ശേഖരിച്ച് സൈബര്‍സെല്‍ വഴി പരിശോധിച്ചപ്പോഴാണ് കണ്ണൂരില്‍ വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നതായി അറിഞ്ഞത്. തുടര്‍ന്നാണ് കോട്ടഷാഹയെ അറസ്റ്റ്‌ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതി ജുല്‍മത്ത് ഷാഹയെ എസ് ഐ വിഷ്ണുപ്രസാദും അറസ്റ്റ് ചെയ്തു.
നാഷണല്‍ ഇലക്‌ട്രോണിക്‌സ് കടയുടെ സമീപത്തെ ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ മോഷ ണം നടത്തിയത്.
No comments:
Post a Comment