ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി വീണ്ടും ഗുരുതരാവസ്ഥയിൽ. കരുണാനിധിയുടെ ആരോഗ്യനില മോശമായതായും പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണെന്നും വ്യക്തമാക്കി ചെന്നൈ കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.[www.malabarflash.com]
ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല. അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ജൂലൈ 28നാണ് ആരോഗ്യനില വഷളായതിനെത്തുടർന്ന് കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. കുറച്ചു ദിവസത്തെ ചികിത്സകൾക്കുശേഷം കരുണാനിധിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
No comments:
Post a Comment