കോട്ടയം: ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ തല്ലികൊന്ന് കിണറ്റിലിട്ടെന്ന് പോലീസിനോട് യുവതിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പരുത്തുംപാറയിലാണ് സംഭവം. യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തു.[www.malabarflash.com]
ഇരുവരും കുറ്റം സമ്മതിച്ചെങ്കിലും കിണറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചില്ല. വെളിപ്പെടുത്തല്‍ നടത്തിയ യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് എന്ന ആന സന്തോഷ് സുഹൃത്ത് കുമരകം പള്ളിപ്പുറത്ത് ശേരിയില്‍ സഞ്ജയന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കൊച്ചുമോന് എന്നയാളിനെയാണ് ഇരുവരും ചേര്‍ന്ന് തല്ലികൊന്നതെന്നാണ് വെളിപ്പെടുത്തല്‍. തിരുനക്കര അനശ്വര തീയേറ്ററിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്നായിരുന്നു യുവതിയുടെ മൊഴി.
എന്നാല്‍ കിണറ്റില്‍ പരിശോധിച്ചിട്ടും മൃതദേഹം ലഭിച്ചിട്ടില്ല. രാവിലെ പത്തരയോടെ തിരച്ചില്‍ ആരംഭിച്ചെങ്കിലും രണ്ടു മണിയോടെയാണ് കിണറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് കിണര്‍ വറ്റിക്കുകയായിരുന്നു.

35 അടിയിലേറെ ആഴമുള്ള കിണറിനുള്ളില്‍ പലയിടത്തും മണ്ണിടിഞ്ഞിരുന്നതിനാല് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരാനാണ് പോലീസ് തീരുമാനം

No comments:
Post a Comment