മുംബൈ: മുംബൈയിൽ ബോംബെ ആശുപത്രിക്കുസമീപം ഇളനീർക്കച്ചവടം നടത്തിവന്നിരുന്ന പാലക്കാട് സ്വദേശി മുഹമ്മദാലി അത്താശ്ശേരി (65) സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.[www.malabarflash.com]
തന്റെ കച്ചവടസ്ഥലത്തിനു സമീപം ശല്യമുണ്ടാക്കിയവരോട് മാറിപ്പോകൻ ആവശ്യപ്പെട്ട മുഹമ്മദാലിയെ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മുഹമ്മദാലിയുടെ തലയ്ക്കുപിറകിൽ ഇന്റർലോക്ക് കല്ലുകൊണ്ട് അടിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
45 വർഷമായി മുംബൈയിൽ ഇളനീർക്കച്ചവടം നടത്തിവന്നിരുന്ന മുഹമ്മദാലി ബോംബെ ആശുപത്രിക്ക് സമീപത്തേക്ക് മാറിയിട്ട് 10 വർഷമായി. ഭാര്യയും മൂന്നു മക്കളുമാണുള്ളത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകൻ വിവരമറിഞ്ഞ് മുംബൈയിലെത്തിയിട്ടുണ്ട്. മുഹമ്മദാലി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറയുന്നു.
സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസിന് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചു. സംഭവത്തിന് സാക്ഷിയായ ഒരു സ്ത്രീയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

No comments:
Post a Comment