ഉദുമ: കോട്ടിക്കുളം റെയിൽവെ ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഏഴു മണിക്കൂർ അടഞ്ഞു കിടന്നു. ഞായറാഴ്ച രാവിലെ ആറരയോടെ മംഗ്ളൂരു ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസിന് കടന്നു പോകാനാണ് ഗേറ്റ് അടച്ചത്. വണ്ടി പോയിട്ടും തുറക്കാൻ കഴിയാതിരുന്ന ഗേറ്റ് ഉച്ചക്ക് ഒന്നര മണിക്കായിരുന്നു തുറന്നത്.[www.malabarflash.com]
കേബിൾ തകരാറ് മൂലമാണ് തുറക്കാൻ പറ്റാതായത്.
കേബിൾ കടന്നു പോകുന്ന പൈപ്പിനുള്ളിൽ മഴവെള്ളവും ചെളിയും നിറഞ്ഞതാണ് പ്രശ്നത്തിനു കാരണം.
കേബിൾ കടന്നു പോകുന്ന പൈപ്പിനുള്ളിൽ മഴവെള്ളവും ചെളിയും നിറഞ്ഞതാണ് പ്രശ്നത്തിനു കാരണം.
ഗേറ്റ് തകരാറിലായ വിവരം കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ അധികൃതർ കാസര്കോട് എഞ്ചിനീയറിംഗ് വിഭാഗത്തെ അറിയിച്ചു.ഇവർ വിദഗ്ധരെ എത്തിച്ചു കേബിൾ മുറിക്കാൻ ശ്രമിച്ചെങ്കിലും ജോലിക്കാരന്റെ കൈ പൊട്ടിയതല്ലാതെ, കേബിൾ മുറിഞ്ഞില്ല. തുടർന്നു കൂടുതൽ വിദഗ്ധരെത്തി തകരാർ ഉച്ചയോടെ പരിഹരിച്ചു.
ഈ സമയമത്രയും തച്ചങ്ങാട് ,മുതിയക്കാൽ, കരിപ്പോടി ,മലാംകുന്ന് ആറാട്ടുകടവ് ഭാഗത്തേക്ക്' പോകേണ്ട നൂറുകണക്കിനു ചെറു വാഹനങ്ങൾ പള്ളം, തൃക്കണ്ണാട് എന്നിവിടങ്ങളിലെ റെയിൽവെ കീഴ്പ്പാലം
വഴി വഴിതിരിച്ചുവിട്ടു. വലിയ വാഹനങ്ങൾ കളനാട് - മാങ്ങാട് വഴി ദേശീയപാതയിലേക്ക് എത്തി.കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തിയ വലിയ വാഹന ങ്ങൾ ബേക്കൽ ജംഗ്ഷനിൽ നിന്നും തച്ചങ്ങാട് വഴിയും യാത്ര തുടർന്നു.
വഴി വഴിതിരിച്ചുവിട്ടു. വലിയ വാഹനങ്ങൾ കളനാട് - മാങ്ങാട് വഴി ദേശീയപാതയിലേക്ക് എത്തി.കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തിയ വലിയ വാഹന ങ്ങൾ ബേക്കൽ ജംഗ്ഷനിൽ നിന്നും തച്ചങ്ങാട് വഴിയും യാത്ര തുടർന്നു.

No comments:
Post a Comment